Info
16 Nov 2026, 07:04 PM
ഏലം വിപണിയിൽ വില വലിയ മാറ്റം ഇല്ലാതെ തുടരുന്നു .
സംസ്ഥാനത്തെ ഏലം വിപണിയിൽ വില വലിയ മാറ്റം ഇല്ലാതെ തുടരുന്നു . സ്പൈസസ് ബോർഡിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം തിങ്കളാഴ്ച രാവിലെ നടന്ന ലേലത്തിൽ ഏലത്തിന്റെ ശരാശരി വില കിലോയ്ക്ക് 3,012.48 രൂപ രേഖപ്പെടുത്തി. ലേലത്തിനെത്തിയ 74,476.1 കിലോ ഏലത്തിൽ 73,914.9 കിലോയും വിറ്റഴിഞ്ഞു. ഉയർന്ന ഇനം ഏലത്തിന് കിലോയ്ക്ക് 3,499 രൂപ വരെ വില ലഭിച്ചു.
ഉച്ചകഴിഞ്ഞുള്ള ലേലം ശരാശരി 2969 ലഭിച്ചു
വിളവെടുപ്പ് സീസൺ സജീവമായതോടെ ലേല കേന്ദ്രങ്ങളിലേക്ക് ഏലം വരവ് വർധിച്ചിട്ടുണ്ടെങ്കിലും ആഭ്യന്തര വിപണിയിൽ നിന്നുള്ള സ്ഥിരമായ ഡിമാൻഡും കയറ്റുമതി ആവശ്യകതയും ശരാശരി വില ഇടിയാതെ പിടിച്ചുനിർത്തുന്നുണ്ട്. വരും ദിവസങ്ങളിലും ശരാശരി വില 2,980 രൂപയ്ക്കും 3,080 രൂപയ്ക്കും ഇടയിൽ തുടരാനാണ് സാധ്യതയെന്ന് വ്യാപാരികൾ വിലയിരുത്തുന്നു.

Published 3 days ago