Info
18 Nov 2026, 08:11 AM
സംസ്ഥാനത്ത് രാത്രികാല തണുപ്പ് കടുക്കുന്നു; മൂന്നാർ താപനില 7.9 ഡിഗ്രിയിലേക്ക് താഴ്ന്നു
വടക്കുകിഴക്കൻ കാറ്റിന്റെ വരവോടെ സംസ്ഥാനത്ത് രാത്രികാല തണുപ്പ് ശക്തമാകുന്നു. വർഷങ്ങൾക്കുശേഷമാണ് കേരളത്തിൽ ഇത്രയധികം കുളിരനുഭവപ്പെടുന്നത്. ഇടുക്കി കുണ്ടള ഡാമിലാണ് ഏറ്റവും കുറഞ്ഞ താപനിലയായ 7.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. ഹൈറേഞ്ച് മേഖലകളിലാണ് തണുപ്പ് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. മൂന്നാറിൽ 9.7 ഡിഗ്രി സെൽഷ്യസും വട്ടവടയിൽ 10.9 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയ താപനില. കുണ്ടള, മൂന്നാർ, വട്ടവട, കാന്തല്ലൂർ മേഖലകളിലും തേയിലത്തോട്ടങ്ങളിലും പുലർച്ചെ കനത്ത കോടമഞ്ഞും തണുപ്പുമാണ് അനുഭവപ്പെടുന്നത്.
ഉത്തരേന്ത്യയിൽ നിന്നുള്ള തണുത്ത വടക്കുകിഴക്കൻ കാറ്റ് ശക്തമായി വീശാൻ തുടങ്ങിയതും തുലാവർഷം പിൻവാങ്ങി ആകാശം തെളിഞ്ഞതുമാണ് താപനില കുറയാൻ പ്രധാന കാരണം. ആകാശം തെളിഞ്ഞുനിൽക്കുന്നതിനാൽ പകൽ ഭൂമി വലിച്ചെടുക്കുന്ന ചൂട് രാത്രിയാകുമ്പോൾ വേഗത്തിൽ അന്തരീക്ഷത്തിലേക്ക് ഉയർന്നുപോകുന്നത് രാത്രികാല തണുപ്പ് വർധിപ്പിക്കുന്നു. അതേസമയം പകൽ സമയങ്ങളിൽ സംസ്ഥാനത്ത് തണുപ്പനുഭവപ്പെടുന്നില്ല; പലയിടത്തും 32 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയാണ് പകൽ താപനില.
ഒക്ടോബർ ഒന്നുമുതൽ നവംബർ 14 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 21 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിൽ ലഭിക്കേണ്ട 404.3 മില്ലിമീറ്റർ മഴയ്ക്ക് പകരം 321 മില്ലിമീറ്റർ മഴ മാത്രമാണ് പെയ്തത്. വരും ദിവസങ്ങളിലും തണുപ്പ് തുടരുമെന്നും ഡിസംബർ പകുതിയോടെ സംസ്ഥാനത്ത് നല്ല തണുപ്പ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാനിരീക്ഷകരുടെ വിലയിരുത്തൽ.

Published 2 days ago