Info
22 Nov 2026, 01:08 PM
വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് ചട്ടങ്ങളിൽ വൻ മാറ്റം; പഴയ വാഹനങ്ങൾക്ക് കാലാവധി വെട്ടിക്കുറച്ചു
വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റായ പിയുസി (Pollution Under Control - PUC) പുതുക്കുന്നതിനുള്ള സമയപരിധിയിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നിർണ്ണായക പരിഷ്കാരങ്ങൾ കൊണ്ടുവന്നു. വാഹനങ്ങളുടെ പഴക്കം, വിഭാഗം, എമിഷൻ മാനദണ്ഡങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുതുക്കിയ ചട്ടപ്രകാരം സർട്ടിഫിക്കറ്റ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. വാഹനം ആദ്യമായി രജിസ്റ്റർ ചെയ്ത തീയതി കണക്കാക്കിയായിരിക്കും പഴക്കം നിർണ്ണയിക്കുക.
പുതിയ ഭേദഗതി അനുസരിച്ച് ബിഎസ്-6 വിഭാഗത്തിൽപ്പെടുന്ന സ്വകാര്യ വാഹന ഉടമകൾക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്. രജിസ്ട്രേഷൻ തീയതി മുതൽ ആറ് വർഷം വരെ പഴക്കമുള്ള ബിഎസ്-6 സ്വകാര്യ വാഹനങ്ങൾക്ക് ഇനി മൂന്ന് വർഷത്തിലൊരിക്കൽ മാത്രം പുക പരിശോധന നടത്തി സർട്ടിഫിക്കറ്റ് പുതുക്കിയാൽ മതിയാകും. എന്നാൽ ആറ് വർഷത്തിൽ കൂടുതലും പത്ത് വർഷത്തിൽ താഴെയും പഴക്കമുള്ള ബിഎസ്-6 സ്വകാര്യ വാഹനങ്ങൾ ഓരോ വർഷവും സർട്ടിഫിക്കറ്റ് പുതുക്കേണ്ടതുണ്ട്. പത്ത് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് ആറ് മാസത്തിലൊരിക്കലാണ് പുതുക്കൽ നിബന്ധന.
വാണിജ്യ വാഹനങ്ങളുടെ കാര്യത്തിൽ ബിഎസ്-6 വിഭാഗത്തിൽപ്പെടുന്നവയ്ക്ക് രജിസ്ട്രേഷൻ തീയതി മുതൽ ആറ് വർഷം വരെ രണ്ട് വർഷത്തിലൊരിക്കൽ സർട്ടിഫിക്കറ്റ് പുതുക്കിയാൽ മതി. ആറ് മുതൽ പത്ത് വർഷം വരെ പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ വർഷത്തിലൊരിക്കലും പത്ത് വർഷത്തിന് മുകളിൽ പഴക്കമുള്ളവ ആറ് മാസത്തിലൊരിക്കലും പുക പരിശോധന സർട്ടിഫിക്കറ്റ് പുതുക്കണമെന്നാണ് പുതിയ നിർദ്ദേശം.
അതേസമയം പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 2017-ന് മുൻപ് രജിസ്റ്റർ ചെയ്ത ബിഎസ്-1, ബിഎസ്-2, ബിഎസ്-3 വിഭാഗങ്ങളിലുള്ള വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റ് കാലാവധി ആറ് മാസത്തിൽ നിന്ന് മൂന്ന് മാസമായി വെട്ടിക്കുറച്ചു. ഈ വിഭാഗത്തിലുള്ള വാഹന ഉടമകൾ ഇനി ഓരോ മൂന്ന് മാസം കൂടുമ്പോഴും പുക പരിശോധന നടത്തി സർട്ടിഫിക്കറ്റ് കൈവശം വെക്കേണ്ടതുണ്ട്. ബിഎസ്-4 വിഭാഗത്തിൽപ്പെടുന്ന എല്ലാ വാഹനങ്ങൾക്കും ആറ് മാസത്തിലൊരിക്കൽ സർട്ടിഫിക്കറ്റ് പുതുക്കണമെന്ന വ്യവസ്ഥ തുടരും.
നിലവിൽ സാധുതയുള്ള പുക പരിശോധന സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവർക്ക് അവയുടെ കാലാവധി അവസാനിക്കുന്നത് വരെ തുടർന്നും ഉപയോഗിക്കാവുന്നതാണ്. പുതിയ ചട്ടം പ്രാബല്യത്തിൽ വന്ന ശേഷമുള്ള ആദ്യ പുതുക്കൽ മുതലായിരിക്കും പുതുക്കിയ കാലാവധി ബാധകമാകുക. നിലവിലെ സർട്ടിഫിക്കറ്റിന്റെ കാലാവധി തീരുന്നതിന് പത്ത് ദിവസം മുൻപുള്ള കാലയളവിൽ പുതുക്കുകയാണെങ്കിൽ പഴയ സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്ന തീയതി മുതലായിരിക്കും പുതിയ സർട്ടിഫിക്കറ്റിന് പ്രാബല്യം ലഭിക്കുക. എന്നാൽ കാലാവധി കഴിഞ്ഞ ശേഷമാണ് പുതുക്കുന്നതെങ്കിൽ പുതുക്കുന്ന തീയതി മുതൽക്കായിരിക്കും പുതിയ സർട്ടിഫിക്കറ്റിന്റെ കാലാവധി കണക്കാക്കുക.

Published 20 hours ago