Info
24 Nov 2026, 09:51 AM
കേരളത്തിൽ മഴയ്ക്ക് സാധ്യത
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ മഴയുടെ സാധ്യത കുറവായിരുന്നെങ്കിലും, ഇപ്പോൾ വീണ്ടും മഴയ്ക്കുള്ള സാഹചര്യം ഒരുങ്ങുകയാണ്. കഴിഞ്ഞ രണ്ടോ മൂന്നോ ദിവസങ്ങളായി തിരുവനന്തപുരം, കോട്ടയം തുടങ്ങിയ ഒന്നോ രണ്ടോ ജില്ലകളിലെ വളരെ കുറച്ചു പ്രദേശങ്ങളിൽ മാത്രമാണ് മഴ ലഭിച്ചത്. എന്നാൽ ഇന്ന് മുതൽ മഴയ്ക്കുള്ള സാധ്യത വർധിച്ചു തുടങ്ങും. നാളെ മുതൽ നവംബർ 28/29 വരെ, കേരളത്തിലെ വിവിധയിടങ്ങളിൽ പല സമയങ്ങളിലായി ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷമുള്ള സമയം മുതൽ പുലർച്ചെ വരെയുള്ള സമയങ്ങളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും, മധ്യ-തെക്കൻ കേരളത്തിലാണ് കൂടുതൽ മഴയോ ശക്തമായ മഴയോ ലഭിക്കാൻ സാധ്യത കൂടുതൽ. കിഴക്കൻ മേഖലകളിലും ഉൾപ്രദേശങ്ങളിലും ഹ്രസ്വസമയത്തിനുള്ളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളുടെ കിഴക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇത്തരത്തിൽ മഴ ലഭിക്കാൻ താരതമ്യേന കൂടുതൽ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. നവംബർ 30 മുതൽ മഴയ്ക്കുള്ള സാധ്യത കുറഞ്ഞു തുടങ്ങും. ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ ശ്രീലങ്കയ്ക്ക് തെക്കുകിഴക്കായി ബംഗാൾ ഉൾക്കടലിൽ ശക്തമായ ഒരു കാലാവസ്ഥാ വ്യവസ്ഥ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ സഞ്ചാരപാത വ്യക്തമല്ലെങ്കിലും, നിലവിലെ സൂചനകൾ പ്രകാരം ഇത് അറബിക്കടലിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മോഡലുകൾ സൂചിപ്പിക്കുന്നു. നവംബർ അവസാനത്തോടെ ഇതിന്റെ സഞ്ചാരപാതയെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിച്ചേക്കും.
Published 19 hours ago