Info
26 Nov 2026, 08:40 AM
സംസ്ഥാനത്ത് ഇന്ന് വീണ്ടും തുലാവർഷം സജീവമാകുന്നു; നവംബർ 29 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
കിഴക്കൻ കാറ്റ് ശക്തിപ്രാപിക്കുന്നതിന്റെ ഫലമായി കേരളത്തിൽ ഇന്ന് മുതൽ വീണ്ടും തുലാവർഷ മഴ സജീവമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന കിഴക്കൻ മേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം നാളെ പുലർച്ചെ വരെയുള്ള സമയങ്ങളിൽ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും വിവിധ പ്രദേശങ്ങളിലായി ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിലയിരുത്തൽ. നവംബർ 29 വരെ ഏറ്റക്കുറച്ചിലുകളോടെ മഴ തുടരാനാണ് സാധ്യത.
മധ്യ-തെക്കൻ കേരളത്തിലെ ജില്ലകളിലാണ് ഇന്ന് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതെങ്കിലും വടക്കൻ കേരളത്തിലെ മിക്ക ജില്ലകളിലും ഇടത്തരം മുതൽ ശക്തമായ മഴ വരെ പ്രതീക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളുടെ കിഴക്കൻ, ഇടനാട്, പടിഞ്ഞാറൻ മേഖലകളിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ ഇടയുണ്ട്. രാത്രിയോടെ ചില ജില്ലകളുടെ പടിഞ്ഞാറൻ തീരദേശ മേഖലകളിലേക്കും ഇടിമിന്നലോട് കൂടിയ മഴ വ്യാപിക്കും.
മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ ഇടിമിന്നൽ സജീവമാകാൻ സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നതും ഉയരമുള്ള മരങ്ങൾക്ക് താഴെ അഭയം തേടുന്നതും ഒഴിവാക്കേണ്ടതാണ്. മലയോര മേഖലകളിലേക്കുള്ള യാത്രകളിലും പ്രത്യേക കരുതൽ വേണം.

Published 3 days ago