Cardamom Live
Login
കാപ്പിയിലെ കരിഞ്ചീയൽ  | cardamom buy  | cardamom price
Back to News
Info 18 Apr 2026, 06:29 PM

കാപ്പിയിലെ കരിഞ്ചീയൽ | cardamom buy | cardamom price

കനത്ത മഴ ,95-100% ഈർപ്പം,തണൽ, താഴ്ന്ന് തൂങ്ങിക്കിടക്കുന്ന ശാഖകൾ, താഴ്വരകളിൽ സൂര്യപ്രകാശം കിട്ടാത്ത സ്ഥലങ്ങൾ, മൺസൂൺ സമയത്ത് തുടർച്ചയായ മൂടൽമഞ്ഞ് എന്നിവയുള്ള പ്രദേശങ്ങളിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്.

രോഗം ബാധിച്ച ചെടികളുടെ ഇലകളും, ചില്ലകളും കറുക്കുകയും ചീഞ്ഞഴുകുകയും ചെയ്യുന്നു. രോഗം ബാധിച്ച ശാഖകളിൽ ഇലപൊഴിച്ചിലും കായ കൊഴിച്ചിലും ഉണ്ടാകും.

മഴക്കാലത്തിൻറെ തുടക്കത്തിൽ ബോർഡോ മിശ്രിതം ഒരു ശതമാനം തളിക്കുക. മഴക്കാലത്ത് രോഗബാധ കണ്ടാൽ, ബാധിച്ച ചില്ലകൾ നീക്കം ചെയ്ത് കത്തിക്കുക.
Published 3 days ago